തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ ശരിദൂരം ഇടതുപക്ഷമാണെന്ന് ജനങ്ങൾ തെളിയിച്ചതായി ഇടതുപക്ഷ സ്ഥാനാർഥി വി.കെ പ്രശാന്ത്. രാഷ്ട്രീയത്തിൽ സമുദായ നേതാക്കൾ ഇത്തരത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത്.
എൻഎസ്എസ് ഉന്നയിച്ച പരിഭവം പരിഹരിക്കാൻ സർക്കാരും മണ്ഡലത്തിലെ പ്രതിനിധി എന്ന നിലയിൽ താനും ശ്രമിക്കും. എൻഎസ്എസിന്റെ അടക്കം വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണിതെന്നും പ്രശാന്ത് പറഞ്ഞു.