കായംകുളം: കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയതായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ഇലക്ഷന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ ആലപ്പുഴ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കര്‍ത്തയുടെ ഏജന്റുമാരായിമാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തായുടെ കമ്പനിയില്‍നിന്നും 1.72 കോടി രൂപ കൈപ്പറ്റി എന്നു തെളിഞ്ഞിട്ടും ഒരു ഇഡി അന്വേഷണവും നടന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനേക്കാള് ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നതെന്നും വി.എം. സുധീരൻ പറഞ്ഞു.