കോട്ടയം: കോട്ടയത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതു മുന്നണിക്ക് അനുകൂലമാണെന്നും താന്‍ വിജയപ്രതീക്ഷയിലാണെന്നും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ എല്‍എഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍. വോട്ട് എന്നത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക പ്രാധാന്യമുള്ള മേഖലയാണ് കോട്ടയം. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ നിലവിലെ എംപിയോ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഇതും തനിക്ക് അനുകൂലമായ ഘടകമാണ്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രൊജക്ടുകളായിരുന്ന കോടിമതയിലെ മൊബിലിറ്റി ഹബ്ബും പാലാഴി ടയേഴ്‌സും പാതിവഴിയില്‍ നിന്നു പോയതിനു കാരണം നിലവിലെ എംപിയുടെ അനാസ്ഥയാണെന്ന് ഏറെ പണംമുടക്കിയ പാലാഴി ടയേഴ്‌സിനായി വാങ്ങിയ സ്ഥലമെല്ലാം അന്യാധീനപ്പെട്ടു പോയെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശമാക്കിയെന്നും വാസവന്‍ ആരോപിച്ചു.
https://www.facebook.com/DeepikaNewspaper/videos/2346668695604369/
അതേ സമയം താന്‍ കൊണ്ടുവന്ന റബ്‌കോ ഫാക്ടറി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.