തൃശൂർ: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി മന്ത്രി വാസവൻ കേന്ദ്രത്തിനു കത്തയച്ചു.
ഉത്തരവ് നടപ്പിലാക്കിയാൽ തൃശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്.
എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി കൂടിയായ തൃശൂർ എം.പി സുരേഷ്ഗോപി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.എൻ.വാസവൻ,