തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി. എൻ വാസവൻ. ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ മുഖ്യമന്ത്രിയെ ഒന്നു തൊടാൻ ജനം അനുവദിക്കുമോ? എന്തിന് വേണ്ടിയാണ് യൂത്ത് കോൺഗ്രസുകാർ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സതീശനല്ല, സുധാകരനല്ല, കോൺഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐ മുഖ്യമന്ത്രിക്ക് കവചം തീർക്കും. യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റാണ് രാഹുൽ മാങ്കൂട്ടത്തിൽ.
നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ പരിഹസിച്ചാണ് വി. എൻ വാസവന്റെ പരാമർശം.
എന്തിന് വേണ്ടിയായിരുന്നു യൂത്ത് കോൺഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിരുന്നില്ല, പിന്നെയാണോ ഇപ്പോൾ പേടിക്കുന്നത്. പോകേണ്ട സ്ഥലങ്ങളിലൊക്കെ ഇതിനു മുൻപ് പോയിട്ടുള്ളത് സുരക്ഷയില്ലാതെ തന്നെയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.