തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊതുവിദ്യഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാരിന്റെ നടപടി. ഉത്തരവ് സിബിഎസ്സി സ്കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്കൂളുകൾക്കും ബാധകമാക്കും.
മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് ക്ലാസുകൾ നടത്തുന്നതായി പരാതി ലഭിക്കുകയും ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.