മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് പാടില്ല

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തു സ്കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്ത​രു​തെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തു കൊ​ടും​ചൂ​ടും അ​ത്യു​ഷ്ണ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ന്‍റെ ഉ​ത്ത​ര​വ്.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ്, സി​ബി​എ​സ്‌​ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ഉ​ത്ത​രവ്.

അ​വ​ധി​ക്കാ​ല​ത്തു ക്യാ​ന്പു​ക​ളും ശി​ല്പ​ശാ​ല​ക​ളും പ​ര​മാ​വ​ധി 10 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ പാ​ടില്ല. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റി​ൽ​നി​ന്നു അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ ക്യാ​ന്പു​ക​ൾ ന​ട​ത്താ​വൂ. ഓ​ഫീ​സ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു ശു​ദ്ധ​ജ​ലം, ഭ​ക്ഷ​ണം, ഫാ​ൻ, ടോ​യ്‌ലറ്റ് തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ അ​നു​മ​തി ന​ൽ​കാ​വൂ.

കു​ട്ടി​ക​ൾ​ക്കു വേ​ന​ൽ​ച്ചൂ​ടി​ന്‍റെ ആ​ഘാ​ത​മു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃത​രും ക്യാ​ന്പ് സം​ഘാ​ട​ക​രും ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Related posts