വരുന്നൂ സൂപ്പര്‍ 4ജി; ജിയോയെ വെട്ടാന്‍ വൊഡാഫോണ്‍ സ്വീഡിഷ് ഭീമന്‍ എറിക്‌സണുമായി കൈകോര്‍ക്കുന്നു

vodafone-600ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുയര്‍ത്തിയിരിക്കുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ പെടാപ്പാട് പെടുകയാണ് ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികള്‍. ജിയോയെ ഫലപ്രദമായി നേരിടാന്‍ വോഡഫോണ്‍ ഇന്ത്യ സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായി 2040 കോടിയുടെ കരാറുണ്ടാക്കിയെന്നാണ് അറിയാന്‍ കഴിയുന്നത്. യുപി, രാജസ്ഥാന്‍, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 4ജി വ്യാപിക്കാനാണ് ഈ കരാറെന്നും സൂചനയുണ്ട്.

ജിയോയെ അപേക്ഷിച്ച് 50 ശതമാനം മെച്ചപ്പെട്ട ഊര്‍ജ ക്ഷമത നല്‍കുന്ന ഫുള്‍ റേഡിയോ സിസ്റ്റം പോര്‍ട്ട്‌ഫോളിയോ എറിക്‌സണിന്റെ സഹായത്തോടെ വിന്യസിക്കാനാണ് വോഡഫോണ്‍ ഉദ്ദേശിക്കുന്നത്.  ഒരു വോഡഫോണ്‍ പ്രതിനിധിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വോഡഫോണും എറിക്‌സണും ഇക്കാര്യത്തില്‍ ഇതുവരെയായും പ്രതികരണമൊന്നും നടത്തിയിട്ടില്ല. റിലയന്‍സും എയര്‍ടെലും ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാന്‍ ഐഡിയയുമായി ലയന ചര്‍ച്ച നടത്തുന്നതിനിടയിലാണ് പുതിയ കരാറിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Related posts