ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒരൽപം ആശ്വാസം ലഭിക്കുന്നതിനായി ഇടവേളകളിൽ പല സ്ഥലങ്ങളും നമ്മൾ സന്ദർശിക്കുന്നതിനായി പോകാറുണ്ടല്ലോ. ചിലർക്ക് യാത്രകളായിരിക്കും ഇഷ്ടം, മറ്റു ചിലർക്കാകട്ടെ സിനിമ കാണുന്നതിനോടാകും പ്രിയം, പാട്ടുകളെ പ്രണയിക്കുന്നവും കുറവല്ല. എന്നാൽ അത്തരത്തിലൊരു സുന്ദര വേളയിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വന്നെത്തിയ ഒരു അപകടത്തെ കുറിച്ചുള്ള വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
ഇന്തോനേഷ്യയിലെ ഇജെനിലെ അഗ്നിപര്‍വത പാര്‍ക്ക് കാണാനെത്തിയതാണ് 31 കാരിയായ ഹുവാങ്. “ബ്ലൂ ഫയർ” ദൃശ്യങ്ങൾ കാണാനും സൂര്യോദയം കാണാനും ഇവിടെ ദിവസവും സന്ദർശകരുടെ നല്ല തിരക്കാണ്. മാത്രമല്ല ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും ആളുകൾക്ക് മത്സരമാണ്. തന്റെ ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്യുന്നതിനിടെയാണ് യുവതിയെ തേടി ദുരന്ത വാർത്ത എത്തിയത്. ഹുവാങ് തന്റെ വസ്ത്രത്തിൽ ചവിട്ടി കാൽവഴുതി അഗ്നിപര്‍വ്വത ഗര്‍ത്തത്തിലെ പാറക്കെട്ടിലേക്ക് പതിക്കുകയായിരുന്നു.
75 മീറ്ററോളം താഴ്ചയിലുള്ള അഗ്നിപര്‍വ്വത ഗർത്തത്തിലേക്കാണ് ഇവർ വീണത്. ടൂർ ഗൈഡിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാണ് യുവതി ഈ സ്ഥലത്തേക്ക് ഫോട്ടോയെടുക്കാനായി നീങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Kemaren ada Turis asal China tewas terjatuh di Kawah Ijen Banyuwangi Jawa Timur saat berfoto. Stay safe buat yang wisata di spot-spot wisata alam, selfie jangan minggir- minggir jurang.
— 🌸 Bebeb Bubu 🌸 (@NyaiiBubu) April 22, 2024
Buat pengelola juga mohon dibikin semacam tali, pagar, atau rambu batas foto-foto. 🙏
Cre… pic.twitter.com/rbHCtytdVg