ഐസ്‌ലാൻഡിൽ അഗ്നിപർവത സ്ഫോടനം; നാലായിരത്തോളം പേരെ ഒഴിപ്പിച്ചു

റെ​​​യ്ക്ക്‌​​​യാ​​​വി​​​ക്: ഐ​​​സ്‌​​​ല​​​ൻ​​​ഡി​​​ൽ വ​​​ൻ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള റെ​​​യ്ക്ക്‌​​​യാ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന പ​​​ട്ട​​​ണ​​​മാ​​​യ ഗ്രി​​​ൻ​​​ഡാ​​​വി​​​ക്കി​​​നു നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​മാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. പ​​​ട്ട​​​ണ​​​ത്തി​​​ലെ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം നി​​​വാ​​​സി​​​ക​​​ളെ ഈ ​​​മാ​​​സം ​ആ​​ദ്യം ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യി​​​രു​​​ന്നു.

ഗ്രി​​​ൻ​​​ഡാ​​​വി​​​ക്കി​​​ൽ​​​നി​​​ന്ന് 42 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​സ്‌​​​ലാ​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റെ​​​യ്ക്ക്‌​​​യാ​​​വി​​​ക്കി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വ​​​രെ സ്ഫോ​​​ട​​​നം നേ​​​രി​​​ട്ടു കാ​​​ണാ​​​നാ​​​യി. ആ​​​കാ​​​ശം മു​​​ഴു​​വ​​​ൻ ചു​​​വ​​​പ്പു​​​നി​​​റ​​​ത്തി​​​ലാ​​​യ​​​താ​​​യി ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന്‍റെ മു​​​ഖ​​​ത്തി​​​നു മൂ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ വ്യാ​​​സ​​​മു​​​ണ്ടെ​​​ന്നും സെ​​​ക്ക​​​ൻ​​​ഡി​​​ൽ നൂ​​​റി​​​നും ഇ​​​രു​​​നൂ​​​റി​​​നും ഇ​​​ട​​​യി​​​ൽ ഘ​​​ന​​​മീ​​​റ്റ​​​ർ ലാ​​​വ പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. മു​​​ൻ​​​കാ​​​ല സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന തോ​​​താ​​​ണി​​​ത്.

അ​​​തേ​​​സ​​​മ​​​യം, 2010ൽ ​​​അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം മൂ​​​ല​​​മു​​​ള്ള പു​​​ക​​​യാ​​​ൽ യൂ​​​റോ​​​പ്പ് മു​​​ഴു​​​വ​​​ൻ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ച അ​​​വ​​​സ്ഥ ഇ​​​ക്കു​​​റി​​​യു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment