ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച പൊട്ടിത്തെറിച്ച മരാപി അഗ്നിപർവതത്തിൽനിന്ന് 11 മൃതദേേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മലകയറ്റവിനോദത്തിൽ ഏർപ്പെട്ടവരാണ് മരിച്ചത്.
12 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും ചെറിയതോതിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു.
ഞായറാഴ്ച അഗ്നിപർവതത്തിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിൽ ചാരം പുറത്തുവന്നിരുന്നു. ഈ സമയത്ത് 75 പേർ മലകയറ്റവിനോദത്തിൽ ഏർപ്പെട്ടിരുന്നു. ഒട്ടേറെപ്പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പലർക്കും പൊള്ളലേറ്റിട്ടുണ്ട്.
സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന മരാപി അഗ്നിപർവതം മലകയറ്റവിനോദക്കാരുടെ പ്രിയപ്പെട്ട മേഖലയാണ്.