നാദാപുരം: പുറമേരിയിൽ നടക്കുന്ന 33 മത് സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കോട്ടയം ചാമ്പ്യൻമാരായി. വയനാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് കോട്ടയം കീഴടക്കിയത്. സ്കോർ 25-17, 25-22, 25-12. ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥികളാണ് കോട്ടയത്തിനുവേണ്ടി കളിച്ചത്.
അണ്ടർ 20 ദേശീയ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത ജിൻസി ജോസഫ് കോട്ടയം ടീമിനുവേണ്ടി ജേഴ്സിയണിഞ്ഞു. സ്പോട്സ് കൗൺസിൽ കോച്ച് അനിൽകുമാറിന്റെ ശിക്ഷണത്തിലാണ് കോട്ടയം മത്സരത്തിനിറങ്ങിയത്.