തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു. കേരളാ സ്പോർട്സ് കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ജില്ലകളിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി.ദാസൻ അറിയിച്ചു.
പിരിച്ചുവിടാൻ കൗണ്‍സിലിന് അധികാരമില്ലെന്ന് ചാർളി
തിരുവനന്തപുരം: വോളിബോൾ അസോസിയേഷനെ പിരിച്ചുവിടാൻ കേരളാ സ്പോർട്സ് കൗണ്‍സിലിന് യാതൊരു അധികാരവുമില്ലെന്നു വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചാർളി ജേക്കബ് വ്യക്തമാക്കി. അസോസിയേഷൻ പിരിച്ചുവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ആളുകളെ കുത്തി നിറയ്ക്കാനുള്ള ശ്രമമാണെന്നും പിരിച്ചുവിടലിനെതിരേ രാഷ്ട്രീയപരമായും നിയമപരമായും നടപടികൾ കൈക്കൊള്ളുമെന്നും ചാർളി ജേക്കബ് പറഞ്ഞു.