ദേശീയ സീനിയർ വോളിയിൽ കേ​​ര​​ള​​ പു​​രു​​ഷ​​ടീമിന് തു​​ട​​ര്‍ച്ച​​യാ​​യ ആ​​റാം കി​​രീ​​ടം

കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വോ​​ളി ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ ച​​രി​​ത്ര​​മാ​​വ​​ര്‍ത്തി​​ച്ചു കേ​​ര​​ളാ ടീ​​മു​​ക​​ള്‍. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലു​​ള്ള ചാ​​മ്പ്യ​​ന്‍മാ​​രാ​​യ കേ​​ര​​ളം കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ വ​​നി​​ത​​ക​​ൾ​​ക്ക് സ്വ​​ന്തം​​മ​​ണ്ണി​​ലും ച​​രി​​ത്രം തി​​രു​​ത്താ​​നാ​​യി​​ല്ല. ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ റെ​​യി​​ൽവേ​​സ് തീ​​ര്‍ത്ത ഉ​​രു​​ക്കു​​പാ​​ള​​ത്തി​​ൽ​​ത്ത​​ട്ടി പ​​ത്താം ത​​വ​​ണ​​യും അ​​വ​​ർ​​ക്ക് കി​​രീ​​ടം ന​​ഷ്ട​​മാ​​യി.

ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു സെ​​റ്റു​​ക​​ള്‍ക്കു റെ​​യി​​ല്‍വേ​​സി​​നെ അ​​ടി​​യ​​റ​​വു പ​​റ​​യി​​ച്ചാ​​ണ് പു​​രു​​ഷ​​വി​​ഭാ​​ഗം കി​​രീ​​ട​​ത്തി​​ൽ കേരളം മു​​ത്ത​​മി​​ട്ട​​ത്. സ്‌​​കോ​​ര്‍: 26-24, 23-25, 19-25, 21-25. 2016-ല്‍ ​​ചെ​​ന്നൈ​​യി​​ല്‍ ന​​ട​​ന്ന ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ന്‍റെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ലും റെ​​യി​​ല്‍വേ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കേ​​ര​​ളം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

അ​​തേ​​സ​​മ​​യം, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ പ​​ത്താം ത​​വ​​ണ​​യും കേ​​ര​​ളം ഫൈനലിൽ തോ​​ൽ​​വി സ​​മ്മ​​തി​​ച്ചു. ആ​​ദ്യ​​സെ​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ര​​ണ്ടും മൂ​​ന്നും സെ​​റ്റ് വി​​ജ​​യി​​ച്ചു ക​​യ​​റി​​യ വ​​നി​​ത​​ക​​ള്‍ക്ക് പി​​ന്നീ​​ടു​​ള്ള ര​​ണ്ടു സെ​​റ്റു​​ക​​ളി​​ലും റെ​​യി​​ൽ​​വേ​​ക്കു മു​​ന്നി​​ൽ കാ​​ലി​​ട​​റി. സ്‌​​കോ​​ര്‍: 25-21, 28-26, 25-21, 25-18, 15-12. 2007-ല്‍ ​​ജ​​യ്പൂ​​രി​​ലെ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ലാ​​യി​​രു​​ന്നു പെ​​ണ്‍പ​​ട​​യു​​ടെ അ​​വ​​സാ​​ന ചാ​​മ്പ്യ​​ന്‍ഷി​​പ്പ് നേ​​ട്ടം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 1973ല്‍ ​​ന​​ട​​ന്ന ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വോ​​ളി​​യി​​ലെ കി​​രീ​​ടം മാ​​ത്ര​​മാ​​ണ് നാ​​ട്ടി​​ലെ ചാ​​മ്പ്യ​​ന്‍ഷി​​പ്പു​​ക​​ളി​​ലെ നേ​​ട്ടം.

പ​​തി​​നേ​​ഴ് വ​​ര്‍ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കുശേ​​ഷം കോ​​ഴി​​ക്കോ​​ടി​​ന്‍റെ മ​​ണ്ണി​​ല്‍ വി​​രു​​ന്നെ​​ത്തി​​യ ദേ​​ശീ​​യ വോ​​ളി ചാ​​മ്പ്യ​​ന്‍ഷി​​പ്പില്‍ ഒ​​രി​​ക്ക​​ല്‍പോ​​ലും തോ​​ല്‍വി അ​​റി​​യാ​​തെ​​യാ​​ണു പു​​രു​​ഷ ടീം ​​ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യ​​ത്. വോ​​ളി ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി മ​​ല​​യാ​​ളി​​യ​​ല്ലാ​​ത്ത ഒ​​രാ​​ള്‍ ന​​യി​​ച്ച് കി​​രീ​​ടം ചൂ​​ടി​​യ​​തും ഇ​​ത്ത​​വ​​ണ​​ത്തെ ദേ​​ശീ​​യ വോ​​ളി മ​​ത്സ​​ര​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​യാ​​ണ്.

ത​​മി​​ഴ്‌​​നാ​​ട് ത​​ഞ്ചാ​​വൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ജെ​​റോം വി​​നീ​​താ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. ഇ​​തി​​നു മു​​മ്പ് കോ​​ഴി​​ക്കോ​​ട്ട് അ​​ര​​ങ്ങേ​​റി​​യ 2001-ലെ ​​ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ല്‍ ബി​​ജോ തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ കേ​​ര​​ള പു​​രു​​ഷ ടീ​​മി​​നാ​​യി​​രു​​ന്നു കി​​രീ​​ടം. 1997, 2012, 2013, 2016 എ​​ന്നീ വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​ൽ പു​​രു​​ഷടീം ​​കി​​രീ​​ടം അ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്.

തി​​ങ്ങിനി​​റ​​ഞ്ഞ ആ​​രാ​​ധ​​ക​​ര്‍ക്കു മു​​മ്പി​​ല്‍ ആ​​വേ​​ശ​​ക​​ര​​മാ​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു പു​​രു​​ഷവി​​ഭാ​​ഗം കാ​​ഴ്ച​​വ​​ച്ച​​ത്. ക്യാ​​പ്റ്റ​​ന്‍ ജെ​​റോം വി​​നീ​​തും യു​​വ​​താ​​രം അ​​ജി​​ത്‌​​ലാ​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​തോ​​ടെ റെ​​യി​​ല്‍വേ​​സി​​ന്‍റെ അ​​ന്താ​​രാ​​ഷ്‌​​ട്ര​​താ​​രം എ​​സ്. പ്ര​​ഭാ​​ക​​ര​​നും മ​​ല​​യാ​​ളി​​യാ​​യ ക്യാ​​പ്റ്റ​​ന്‍ മ​​നു ജോ​​സ​​ഫും അ​​ട​​ങ്ങു​​ന്ന സം​​ഘം കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പ്ര​​ഭാ​​ക​​ര​​ന്‍റെ​​യും മ​​നു​​ജോ​​സ​​ഫി​​ന്‍റെ​​യും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ആ​​ദ്യ​​സെ​​റ്റി​​ല്‍ റെ​​യി​​ൽ​​വേ​​ക്ക് വി​​ജ​​യം ന​​ൽ​​കി​​യ​​ത്.

പോ​​യി​​ന്‍റ് ഏ​​ഴി​​ലും 24-ലും ​​ഒ​​പ്പ​​മെ​​ത്താ​​ന്‍ കേ​​ര​​ള​​ത്തി​​നു ക​​ഴി​​ഞ്ഞെ​​ങ്കി​​ലും മ​​നു ജോ​​സ​​ഫ് ര​​ണ്ടു സെ​​ര്‍വ് പോ​​യി​​ന്‍റു​​ക​​ള​​ട​​ക്കം ആ​​റ് ഫി​​നി​​ഷിം​​ഗും പ്ര​​ഭാ​​ക​​ര​​ന്‍ നാ​​ല് ഫി​​നി​​ഷിം​​ഗും ന​​ട​​ത്തി 26-24ന് ​​സെ​​റ്റ് നേ​​ടു​​ക​​യാ​​യി​​രു​​ന്നു. മു​​ന്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​തി​​ര്‍ ടീ​​മി​​ന്‍റെ സ്മാ​​ഷു​​ക​​ള്‍ നി​​ര​​ന്ത​​രം പ്ര​​തി​​രോ​​ധി​​ച്ച അ​​ഖി​​ലിന്‍റെ കൈ​​ക​​ള്‍ ആ​​ദ്യ സെ​​റ്റി​​ല്‍ പ​​ല ത​​വ​​ണ ചോ​​ര്‍ന്ന​​ത് കേ​​ര​​ള​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. ആ​​ദ്യ സെ​​റ്റ് അ​​വ​​സാ​​ന നി​​മി​​ഷം കൈ​​വി​​ട്ടു​​പോ​​യെ​​ങ്കി​​ലും ഇ​​ഞ്ചോ​​ടി​​ഞ്ച് പൊ​​രു​​തി​​നി​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ അ​​ത് തീ​​രെ ബാ​​ധി​​ച്ചി​​ല്ല.

വനിതാ വിഭാഗത്തിൽ റെ​​യി​​ല്‍വേ​​യു​​ടെ സീ​​നി​​യ​​ര്‍ താ​​ര​​ങ്ങ​​ളാ​​യ നി​​ര്‍മ​​ല്‍, പ്രി​​യ​​ങ്ക​​ബോ​​റ, എം.​​എ​​സ്. പൂ​​ര്‍ണി​​മ, മി​​നി​​മോ​​ള്‍ ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ മി​​ക​​ച്ച ഫോ​​മി​​ലാ​​യ​​ത് കേ​​ര​​ള​​ത്തി​​ന്‍റെ പ​​രാ​​ജ​​യ​​ത്തി​​നു വേ​​ഗം കൂ​​ട്ടി. നി​​ര്‍മ​​ലി​​ന്‍റെ ഫി​​നി​​ഷിം​​ഗി​​നു മു​​ന്നി​​ല്‍ കേ​​ര​​ളം ഓ​​രോ സെ​​റ്റി​​ലും പ​​ത​​റുന്നതാണ് കണ്ടത്.

Related posts