സീനിയര്‍ വോളി: കേരളം ക്വാര്‍ട്ടറില്‍

SPVOLLYചെന്നൈ: അറുപത്തിയഞ്ചാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു മിന്നും ജയം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ആതിഥേയരായ തമിഴ്‌നാടിനെയാണ് പരാജയപ്പെടുത്തിയത്. വനിതാ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. പുരുഷന്മാരുടെ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളത്തിന്റെ രണ്ടു ടീമും ക്വാര്‍ട്ടറിലെത്തി. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ കരുത്തരായ സര്‍വീസസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കേരളം പരാജയപ്പെടുത്തി. സ്‌കോര്‍: 2519, 2521, 2927.ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കേരളത്തെ വെള്ളംകുടിപ്പിച്ച ശേഷമാണ് സര്‍വീസസ് കീഴടങ്ങിയത്. ആദ്യ മത്സരത്തില്‍ കേരളം ആന്ധ്രയെ പരാജയപ്പെടുത്തിയിരുന്നു. വനിതാ വിഭാഗത്തില്‍ കേരളം തെലുങ്കാനയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്‌കോര്‍ 2513, 2513, 2512. ആദ്യമത്സരത്തിലും കേരളത്തിനായിരുന്നു വിജയം.

പുരുഷവിഭാഗത്തില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ റെയില്‍വേസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 2523, 2513, 2521. സര്‍വീസസ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ആന്ധ്രപ്രദേശിനെ കെട്ടുകെട്ടിച്ചു. സ്‌കോര്‍: 2514, 2225, 1925, 2521, 1614. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര ആന്ധ്രയെയും ഇന്ത്യന്‍ റെയില്‍വേസ് ബംഗാളിനെയും പരാജയപ്പെടുത്തി.

Related posts