കീവ്: തെരഞ്ഞെടുപ്പിനുള്ള ശരിയായ സമയമാണിതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സാധ്യതയെക്കുറിച്ച് രാജ്യത്തെ നേതാക്കൾക്കിടയിൽ ചർച്ച നടക്കുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രതികരണം. കഴിഞ്ഞ വർഷം റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ പ്രാബല്യത്തിൽവന്ന പട്ടാളനിയമപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും സാങ്കേതികമായി റദ്ദാക്കിയിരുന്നു.
ഇപ്പോൾ പ്രതിരോധത്തിന്റെയും യുദ്ധത്തിന്റെയും സമയമാണെന്ന് നാം തീരുമാനിക്കണം. രാജ്യം വിഭജിക്കാതെ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.