വോളിബോൾ മത്സരത്തിനിടെ പിഞ്ചു കുഞ്ഞിനെ മുലയൂട്ടിയ മത്സരാർഥിയായ അമ്മയെ അഭിനന്ദിച്ച് സോഷ്യൽമീഡീയ. മിസോറാമിലെ ടുയികുമിലുള്ള വോളിബോൾ കളിക്കാരിയായ ഇവരുടെ പേര് ലാൽവെന്റ്ലുവാംഗി എന്നാണ്.
മിസോറാം സ്റ്റേറ്റ് ഗെയിംസ് 2019 മത്സരത്തിനിടയിലെ ഹാഫ് ടൈമിലാണ് ഇവർ ഏഴ് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലയൂട്ടിയത്. ഐസ്വാളിൽ വച്ചാണ് മത്സരം നടന്നത്.
ഇവർ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. കായിക മത്സരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്തിനും മാതൃത്വത്തിനും ജീവിതത്തിൽ തുല്യ പ്രാധാന്യം നൽകുന്ന ഈ യുവതിയെ തേടി അഭിനന്ദന പ്രവാഹമാണ്. മാത്രമല്ല മിസോറാം കായിക മന്ത്രി റോബർട്ട് റോമാവിയ റോയ്ടെ ഇവർക്ക് 10,000 രൂപ സമ്മാനമായി നൽകുകയും ചെയ്തു.