വി​വാ​ഹവേദിയിൽനിന്ന് വോട്ടഭ്യർഥിച്ച് കൗ​ണ്‍​സി​ല​ർ  കെ.​കെ ശ്രീ​ജി​ത്തും വ​ധു അ​ശ്വ​തി​യും 

ഇ​രി​ങ്ങാ​ല​ക്കു​ട: വിവാഹദിനം ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യ കെ.​കെ ശ്രീ​ജി​ത്തും വ​ധു അ​ശ്വ​തി​യും രാ​ജാ​ജി മാ​ത്യു തോ​മാ​സി​ന് വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യു​മാ​യി എത്തിയത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൗ​തു​ക​മാ​യി. കാ​ട്ടൂ​ർ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

വി​വാ​ഹ​ശേ​ഷം സ​ത്കാ​ര​ത്തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ന്പാ​യി​രു​ന്നു ഇ​വ​ർ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​റ​ങ്ങി​യ​ത്. ഇ​ട​തുപ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​താ​ക്ക​ളാ​യ പി.​മ​ണി , ടി.എ​സ്.സ​ജീ​വ​ൻ മാ​സ്റ്റ​ർ, കെ.ജി.മോ​ഹ​ന​ൻ മാ​സ്റ്റ​ർ, വി.എ. അ​നീ​ഷ് എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ക​രും ന​വ​ദ​ന്പ​തി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts