കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവർക്കു സബ്സിഡി നിരക്കിൽ കുമരകത്ത് ഹൗസ് ബോട്ട് യാത്ര ചെയ്യാൻ അവസരം. പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണു ബോട്ട് യാത്ര ഒരുക്കുന്നത്.
ജില്ലായിൽ വോട്ട് ചെയ്തവർക്കു കുമരകത്ത് മൂന്നു മണിക്കൂർ യാത്ര ചെയ്യാം. 300 രൂപയാണ് ഫീസ്. യാത്രയിൽ ലഘുഭക്ഷണവും ഉണ്ടായിരിക്കും. വോട്ട് രേഖപ്പെടുത്തിയവർ ആധാർ കാർഡിന്റെ കോപ്പിയോടൊപ്പം പാർലമെന്റ് മണ്ഡലം, നിയോജക മണ്ഡലം, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, വാർഡ്, ബൂത്ത്, ക്രമനന്പർ, വോട്ടു ചെയ്ത സമയം എന്നീ വിവരങ്ങളും ഫോൺനമ്പറും രേഖപ്പെടുത്തി പോസ്റ്റൽ അയച്ചു രജിസ്റ്റർ ചെയ്യണം. അവസാന തീയതി മേയ് 10.
വിലാസം : ജയിംസ് പാമ്പയ്ക്കൽ, ജനറൽ സെക്രട്ടറി, സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ, അന്തീനാട് പി.ഒ, പാലാ. വിവരങ്ങൾക്ക്- 7907718634.