ഭക്ഷണംപോലും കഴിക്കാന്‍ പറ്റുന്നില്ല! വേദനയും പുകച്ചിലും തൊലി പൊളിയാനും തുടങ്ങി; വോട്ടുമഷി വീണു വിരലുകള്‍ പൊള്ളി

തൃ​പ്പൂ​ണി​ത്തു​റ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വി​ര​ലു​ക​ൾ വോ​ട്ടു മ​ഷി വീ​ണു പൊ​ള്ളി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തു​പ്പം​പ​ടി സ്വ​ദേ​ശി എ​ൻ.​കെ. ഗോ​പി​യു​ടെ ര​ണ്ടു കൈ​ക​ളി​ലെ​യും വി​ര​ലു​ക​ളാ​ണു വോ​ട്ടു മ​ഷി പ​റ്റി പൊ​ള്ളി​യ​ഴു​കി​യ​ത്. കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പ്ര സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലെ മൂ​ന്നാം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഗോ​പി.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​രു​ടെ കൈ​വി​ര​ലു​ക​ളി​ൽ മ​ഷി കു​ത്തി​ക്കൊ​ണ്ടി​രു​ന്ന​തു ഗോ​പി​യാ​യി​രു​ന്നു. മ​ഷി​ക്കു​പ്പി ഇ​ട​തു​കൈ​കൊ​ണ്ടു പി​ടി​ച്ചു വ​ല​തു​കൈ​കൊ​ണ്ടാ​ണു വോ​ട്ട​ർ​മാ​രു​ടെ വി​ര​ലു​ക​ളി​ൽ മ​ഷി പ​തി​ച്ച​ത്. ഇ​താ​ണു ര​ണ്ടു കൈ​വി​ര​ലു​ക​ളി​ലും മ​ഷി പ​റ്റാ​നി​ട​യാ​യ​ത്. ‌മ​ഷി പ​റ്റി​യി​ട​മെ​ല്ലാം പൊ​ള്ളി കു​മി​ള​ച്ചു. ര​ണ്ടു ദി​വ​സ​മാ​യ​തോ​ടെ വേ​ദ​ന​യും പു​ക​ച്ചി​ലും ഉ​ണ്ടാ​വു​ക​യും തൊ​ലി പൊ​ളി​യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

വേ​ദ​ന കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ മു​ള​ന്തു​രു​ത്തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നെ​ന്നു ഗോ​പി പ​റ​ഞ്ഞു. മ​ഷി കൈ​കാ​ര്യം ചെ​യ്യു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ധ​രി​ക്കാ​നു​ള്ള ഗ്ലൗ​സു​ക​ൾ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പം വി​ത​ര​ണം ചെ​യ്തി​രു​ന്നി​ല്ല. മ​ഷി​ക്കു​പ്പി​യി​ൽ നെ​യി​ൽ​പോ​ളി​ഷ് കു​പ്പി​യി​ലെ അ​ട​പ്പി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തു​പോ​ലെ ബ്ര​ഷ് പി​ടി​പ്പി​ച്ചി​രു​ന്നു​മി​ല്ല. ഇ​താ​ണു പൊ​ള്ള​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ടു മ​ഷി വീ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വി​ര​ലു​ക​ളി​ൽ പൊ​ള്ള​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.

Related posts