കോട്ടയം: മാണി സാറില്ലാതെ കുട്ടിയമ്മ ഇന്നു വോട്ടു ചെയ്യാനെത്തി. അന്തരിച്ച കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ ഇന്നു രാവിലെ പാലാ സെന്റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അര നൂറ്റാണ്ടിലേറെയായി കുട്ടിയമ്മ വോട്ടു ചെയ്യാൻ പോകുന്നത് മാണിസാറിനൊപ്പമായിരുന്നു.
കെ.എം.മാണിയുടെ വിയോഗത്തെ തുടർന്ന് കുട്ടിയമ്മ ഇതാദ്യമാണ് മാണിസാറില്ലാതെ വോട്ടു ചെയ്യാൻ എത്തുന്നത്. മകൻ ജോസ് കെ മാണി എംപിയും മരുമകൾ നിഷ ജോസ് കെ മാണിയും കൊച്ചുമക്കളായ റിതിക, പ്രിയങ്ക എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 8.20ന് മൂവരും വോട്ട് രേഖപ്പെടുത്തി.