പറവൂർ: കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം സമുദായത്തെ ഭയപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു ഹിന്ദു ഐക്യവേദി നടത്തിയ സ്വാഭിമാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ബാബു അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, സി.ജി. കമലാകാന്തൻ, രഞ്ജിത്ത് എസ്. ഭദ്രൻ, എസ്. ജയകൃഷ്ണൻ, എ.ബി. ബിജു, പ്രകാശൻ തുണ്ടത്തുംകടവ്, എം.സി. സാബു ശാന്തി, കെ.ആർ. രമേഷ് എന്നിവർ പ്രസംഗിച്ചു.