ഓ​ടും വ​ണ്ടി…​പാ​യും വ​ണ്ടി…​വോ​ട്ട​റെ ക​ണ്ടാ​ല്‍ നി​ല്‍​ക്കും വ​ണ്ടി; ഡ​ബി​ള്‍​ഡ​ക്ക​റി​ല്‍ സൗ​ജ​ന്യ​യാ​ത്ര​യു​മാ​യി വോ​ട്ടു​വ​ണ്ടി

കോ​ട്ട​യം: ആ​കാ​ശം മേ​ലാ​പ്പാ​ക്കി​യ ആ​ന​വ​ണ്ടി​യു​ടെ ഡ​ബി​ള്‍​ഡ​ക്ക​റി​ല്‍ രാ​ജ​കീ​യ സൗ​ജ​ന്യ​യാ​ത്ര. പോ​രാ​ത്ത​തി​ന് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും, കൂ​ടെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രും ചേ​ര്‍​ത്ത് പോ​രാ​നാ​യാ​ലോ. നാ​ളി​തു​വ​രെ നാ​ടു കാ​ണാ​ത്ത ആ​ന​ന്ദ​യാ​ത്രയ്​ക്ക് ക്ഷ​ണി​ക്കു​ക​യാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം.

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ബി​ള്‍​ഡ​ക്ക​ര്‍ യാ​ത്ര. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാ​ന്‍ ക്ഷ​ണി​ച്ചാണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഡ​ബി​ള്‍​ഡ​ക്ക​ര്‍ ബ​സ് ജി​ല്ല​യി​ല്‍ യാ​ത്ര ന​ട​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്ലാ​ത്ത ഡ​ബി​ള്‍ ഡെ​ക്ക​ര്‍ സി​റ്റി സ​ര്‍​വീ​സ് ബ​സാ​ണ് വോ​ട്ട് പു​തു​ക്ക​ല്‍ യാ​ത്രയ്​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

പ്രാ​യ​വും വി​ലാ​സ​വും തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളും (ആ​ധാ​ര്‍ കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട്) ഫോ​ട്ടോ​യും വീ​ട്ടി​ലെ വോ​ട്ട​റു​ടെ​യോ അ​യ​ല്‍​വാ​സി​യു​ടെ​യോ വോ​ട്ട​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പു​മാ​യെ​ത്തി​യാ​ല്‍ ബ​സി​ലെ കൗ​ണ്ട​റി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ത്തു ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. തു​ട​ര്‍​ന്ന് ഡ​ബി​ള്‍ ഡ​ക്ക​റി​ല്‍ ഹ്ര​സ്വ​ദൂ​ര​യാ​ത്ര സൗ​ജ​ന്യ​മാ​യി ന​ട​ത്താം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന സ​മ്മാ​ന​ക്കൂ​പ്പ​ണുക​ളി​ല്‍നി​ന്ന് ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.

ബ​സി​ല്‍ സൗ​ജ​ന്യ​യാ​ത്ര​യ്ക്കും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ക​ള​ക്ട​ര്‍ വി. ​വി​ഘ്നേശ്വ​രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗ​ത്തി​ന്‍റെയും ഡി​ടി​പി​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ക​ന്ദ്ര​ങ്ങ​ളാ​യ ഇ​ല​വീ​ഴാ​പൂഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍ ക​ല്ല്, കു​മ​ര​കം, വൈ​ക്കം ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ്യൂ​സി​ക് ഷോ, ​ഫു​ഡ് സ്റ്റാ​ളുക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രുന്നു. വോ​ട്ട​ര്‍ എ​ൻറോ​ള്‍​മെ​ന്‍റിനു പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment