ആലപ്പുഴ: ഇലക്ടറൽ റോൾ ഒബ്സർവർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നേതൃത്വത്തിൽ ജില്ലയിലെ വോട്ടർ പട്ടിക അവലോകന യോഗം നടത്തി. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ), ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) എന്നിവരുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗം നിർദേശിച്ചു.
ബിഎൽഎമാരുടെ പരിശീലനം ഒരുമിച്ച് നടത്താൻ മിനി ആന്റണി നിർദേശം നൽകി. അശാസ്ത്രീയമായ ബൂത്തുകളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു.പ്രാദേശിക തലത്തിൽ വിശദമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വോട്ടർ പട്ടികയിലെ തെറ്റ് തിരുത്തണം.
15 വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരിയിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ, ദുർബല വിഭാഗം, പാർശ്വവത്കരിക്കപ്പെട്ട വിഭാഗം എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികയിൽ ഉൾപെടുത്തണം.
പ്രവാസി വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനായി ഇ-വോട്ടർ വേരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കാനും നിർദേശം നൽകി. വോട്ടർ പട്ടിക മെച്ചപ്പെടുത്തുന്നതിനായി ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും സഹകരണവും അഭ്യർഥിച്ചു. കളക്ടർ എം. അഞ്ജന, ഡെപ്യൂട്ടി കളക്ടർ ജെ. മോബി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇലക്ടോറൽ റോൾ ഒബ്സർവറുടെ ഫോണ്: 8301928099