കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാരമാണ്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
2019ലെ വോട്ടര്‍ പട്ടിക കരടായി എടുത്തു തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു യുഡിഎഫ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.