വോ​ട്ട് ചെ​യ്യ​ണ്ടേ! വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന​റി​യാം…

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കൂ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന് ഫോ​ൺ മു​ഖേ​ന​യും ഓ​ൺ​ലൈ​നാ​യും പ​രി​ശോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ:

* വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1950ലേ​ക്ക് വി​ളി​ക്കു​ക. എ​സ്ടി​ഡി കോ​ഡ് ചേ​ർ​ത്ത് വേ​ണം വി​ളി​ക്കാ​ൻ. തു​ട​ർ​ന്ന് വോ​ട്ട​ർ ഐ​ഡി​കാ​ർ​ഡ് ന​മ്പ​ർ ന​ൽ​കി​യാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

* വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1950ലേ​ക്ക് എ​സ്എം​എ​സ് അ​യ​ക്കാം. ഇ​സി​ഐ എ​ന്ന് ടൈ​പ്പ് ചെ​യ്ത് സ്പേ​സ് ഇ​ട്ട ശേ​ഷം ഇ​ല​ക്‌​ഷ​ൻ ഐ​ഡി​കാ​ർ​ഡി​ലെ അ​ക്ക​ങ്ങ​ൾ ടൈ​പ്പ് ചെ​യ്ത് 1950ലേ​ക്ക് അ​യ​യ്ക്കു​ക. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ മ​റു​പ​ടി എ​സ്എം​എ​സ് ആ​യി ല​ഭി​ക്കും.

* കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ eci.gov.inൽ ​പ്ര​വേ​ശി​ച്ച് ഇ​ല​ക്ട​റ​ൽ സെ​ർ​ച്ച് എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ് ന​മ്പ​ർ (എ​പി​ക് ന​മ്പ​ർ) ന​ൽ​കി സം​സ്ഥാ​നം ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളെ​ല്ലാം ല​ഭി​ക്കും.

* വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ന​മ്പ​ർ ന​ൽ​കി പ​രി​ശോ​ധി​ക്കാം.

Related posts

Leave a Comment