മ​ഷി പു​ര​ളാ​ൻ ഇ​നി ആ​റ് നാ​ൾ; സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ക 63,100 കു​പ്പി വോ​ട്ടു​മ​ഷി

ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​തി​ന്‍റെ അ​ഭി​മാ​ന ചി​ഹ്നം കൈ​വി​ര​ലി​ൽ പ​തി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ക 63,100 കു​പ്പി വോ​ട്ടു​മ​ഷി.

സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റ് നാ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ സ​മ്മ​തി​ദാ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി പു​ര​ട്ടാ​നു​ള്ള മാ​യാ​മ​ഷി (ഇ​ൻ​ഡെ​ലി​ബി​ൾ ഇ​ങ്ക്) സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി.

63,100 കു​പ്പി(​വ​യ​ൽ) മ​ഷി​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ 25,231 ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ ര​ണ്ട​ര ഇ​ര​ട്ടി മ​ഷി​ക്കു​പ്പി​ക​ളാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഒ​രു കോ​ടി 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന​ത്തേ​ക്കാ​വ​ശ്യ​മാ​യ മ​ഷി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൈ​സൂ​രു പെ​യ്ന്‍റ് ആ​ൻ​ഡ് വാ​ർ​ണി​ഷ് ക​മ്പ​നി​യി​ൽ(​എം​വി​പി​എ​ൽ) നി​ന്ന് എ​ത്തി​ച്ച​ത്.

Related posts

Leave a Comment