തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചരണം നടത്തിയന്റെ പേരിൽ സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം തുടരുന്നുണ്ട്.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.
സൈബർഹെഡ്ക്വാർട്ടേഴ്സ് 9497942700
തിരുവനന്തപുരം സിറ്റി – 9497942701
തിരുവനന്തപുരം റൂറൽ – 9497942715
കൊല്ലം സിറ്റി – 9497942702
കൊല്ലം റൂറൽ – 9497942716
പത്തനംതിട്ട – 9497942703
ആലപ്പുഴ – 9497942704
കോട്ടയം – 9497942705
ഇടുക്കി – 9497942706
എറണാകുളം സിറ്റി – 9497942707
എറണാകുളം റൂറൽ – 9497942717
തൃശ്ശൂർ സിറ്റി – 9497942708
തൃശ്ശൂർ റൂറൽ – 9497942718
പാലക്കാട് – 9497942709
മലപ്പുറം – 9497942710
കോഴിക്കോട് സിറ്റി – 9497942711
കോഴിക്കോട് റൂറൽ – 9497942719
വയനാട് – 9497942712
കണ്ണൂർ സിറ്റി – 9497942713
കണ്ണൂർ റൂറൽ – 9497942720
കാസർകോട് – 9497942714
തിരുവനന്തപുരം റേഞ്ച് – 9497942721
എറണാകുളം റേഞ്ച് – 9497942722
തൃശ്ശൂർ റേഞ്ച് – 9497942723
കണ്ണൂർ റേഞ്ച് – 9497942724