തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. തെലുങ്കാന ഒഴികെയുള്ള മറ്റ് മൂന്നിടങ്ങളിലും തോല്‍വിയിലേക്ക് പതിച്ച കോണ്‍ഗ്രസിന്റെ അവസ്ഥയെ കളിയാക്കിയാക്കുകയാണ് പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎല്‍എയുടെ പരിഹാസ കുറിപ്പ്
ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബിജിഎമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.“വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്. എന്നാണ് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.