അമ്പലപ്പുഴ : തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവനെ കാണാതായി രണ്ടാഴ്ചപിന്നിട്ടിട്ടും പോലീസ് അന്വേഷണം നിര്‍ജീവമാണെന്ന് കെ.കെ രമ എം.എല്‍.
എ സി.പി.എം അംഗമായ സജീവന് തോട്ടപ്പള്ളി ഖനനത്തിനെതിരായ സമരത്തില്‍ സജീവമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
എന്നാല്‍ സജീവന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലോക്കല്‍ പോലീസ് എന്തോ മറച്ചുവെക്കുകയാണെന്ന് ന്യായമായും സംശയിക്കാം.
അതിനാല്‍ തിരോധാനം അന്വേഷിക്കാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.
ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരംഗത്തെ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതാണവസ്ഥ. അമ്പലപ്പുഴയിലെ സി.പി.എമ്മിനകത്തെ വിഭാഗീയ പ്രശ്നങ്ങള്‍ പരസ്യമാണ്.
ഇതിന്റെ തുടര്ച്ചയോണോ സജീവന്റെ തിരോധാനമെന്ന്് സംശയമുണ്ട്. വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതായും കെ കെ രമ എം എൽ എ പറഞ്ഞു..