കുഴൂർ: സ്ത്രീ ശബ്ദം ഉയരേണ്ട കാലഘട്ടമാണിതെന്നും തങ്ങളുടെ സമത്വവും ഉന്നമനവും സ്ത്രീകൾ തന്നെ ഉറപ്പാക്കണമെന്നും വി.ആർ. സുനിൽകുമാർ എംഎൽഎ.സ്ത്രീശബ്ദം ഉയരേണ്ട കാലഘട്ടമാണിതെന്നും എല്ലാവരും സമൂഹത്തിന്റെ മുൻനിരയിലേക്കെത്തണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കേരള മഹിളാസംഘം കുഴൂർ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
പി.കെ.ശ്രീമതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ലളിത ചന്ദ്രശേഖരൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്ത്കുമാർ, എം.ആർ.അപ്പുക്കുട്ടൻ, സിന്ധു ബിജു, രമ്യ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രമ്യ ശ്രീജിത്ത്- പ്രസിഡന്റ്, സിന്ധു ബിജു- സെക്രട്ടറി, ശ്രീലത ശശിധരൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.