ആലക്കോട്: കാപ്പിമലയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45 ) മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതതോടെയാണ് സംഭവം. വീടിന് സമീപത്ത് വച്ച് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട മനോജിന്റെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ മറ്റു ദുരൂഹതകൾ ഉണ്ടോയെന്ന് ആലക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോയിയുടെ നേതൃത്വത്തിൽ അന്വേഷിച്ചു വരികയാണ്.