തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്,പുതുവത്സര വിരുന്നിന് ക്ഷണം കിട്ടിയിരുന്നെങ്കിലും താന്‍ പോയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
മുംബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. താന്‍ ചെയ്യുന്നതെല്ലാം നിയമപരമായ ബാധ്യതയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെ പരാമര്‍ശത്തോടും ഗവര്‍ണര്‍ പ്രതികരിച്ചു. വൃന്ദ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നായിരുന്നു ഗവര്‍ണറുടെ മറുചോദ്യം.
അതേസമയം ഇന്ന് രാജ്ഭവനില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയിലെങ്ങും ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധമുണ്ടായില്ല.