തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്ച്യുതാനന്ദൻ സമര പന്തലിലെത്തി. ആവശ്യമുള്ളതിലധികം ഭൂമി അക്കാദമി കൈവശം വയ്ക്കുന്നുണ്ടെന്നു വി.എസ് കുറ്റപ്പെടുത്തി. അധികമുള്ള ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സമരം നടത്തുന്ന വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: വി.എസ് ലോ അക്കാദമിയിൽ;അക്കാദമിയുടെ കൈമവശമുള്ള അധികഭൂമി സർക്കാർ തിരിച്ചെടുക്കണമെന്നും കമ്മീഷൻ
