തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് സമരത്തിൽ രമ്യമായ പരിഹാരാണ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേർത്തു.
ഒരു കൊലപാതകവും മന:സാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ല; സ്വകാര്യ ബസ് സമരത്തിൽ വേണ്ടത് രമ്യമായ പരിഹാരമെന്ന് വി.എസ്
