തിരുവനന്തപുരം: വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാർ വി.എസ്. അച്യുതാനന്ദൻ. ആലപ്പാടിന് സംഭവിച്ചത് മനസിലാക്കാൻ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ കമ്മിറ്റി പഠനവും ധാരാളം മതിയെന്നും വിഎസ് പറഞ്ഞു.
ജനിച്ച മണ്ണിൽ മരിക്കണമെന്ന ആലപ്പാടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാൾ വിലയെന്നും അദ്ദേഹം പറഞ്ഞു. ധാതുസന്പത്ത് കളയരുതെന്ന ലാഭചിന്തയിലൂടെ പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കികാണരുത്. കടലും കായലും ഒന്നായി അപ്പർ കുട്ടനാട് ഇല്ലാതാകുന്ന സ്ഥിതിയുണ്ടെന്നും വിഎസ് കൂട്ടിച്ചേർത്തു.