അമൂല്‍ ബേബീ…! എകെജിയെ പറഞ്ഞതുപോലെ ഗാന്ധിജിയെയും പറയുമോ? വിടി ബെല്‍റാമിന്റെ പേരു പറയാതെ വിഎസിന്റെ ലേഖനം

തി​രു​വ​ന​ന്ത​പു​രം: ഫെയ്സ് ബുക്കിൽ എ​കെ​ജി​യെപ്പറ്റി വിവാദ പരാമർശം നടത്തിയ വി.​ടി. ബ​ൽ​റാ​മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. പാ​ർ​ട്ടി പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ൽ വി​എ​സ് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ബ​ൽ​റാ​മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വും ചോ​ദ്യ​ശ​ര​ങ്ങ​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​മു​ൽ ബേ​ബി​മാ​ർ ആ​ടി​ത്തി​മി​ർ​ക്കു​ന്പോ​ൾ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ലേ​ഖ​നം.

മ​ഹാ​ത്മാ​ഗാ​ന്ധി ക​സ്തൂ​ർ​ബാ​യെ വി​വാ​ഹം ക​ഴി​യ്ക്കു​ന്പോ​ൾ ഗാ​ന്ധി​ജി​ക്ക് പ​തി​മൂ​ന്നും ക​സ്തൂ​ർ​ബാ​യ്ക്ക് പ​തി​നൊ​ന്നും വ​യ​സ്സെ പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ക​സ്തൂ​ർ​ബാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​കാ​രി​ക ചി​ന്ത​ക​ൾ മൂ​ലം പ​ഠ​ന​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഗാ​ന്ധി​ജി ത​ന്നെ ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ മ​ന​സ്സി​രു​ത്തി ബ​ൽ​റാം വാ​യി​ക്ക​ണ​മെ​ന്ന് ലേ​ഖ​ന​ത്തി​ൽ വി​എ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ജി പ​റ​യു​ന്ന വാ​ക്കു​ക​ൾ മ​ന​സ്സി​ലാ​ക്കി ഗാ​ന്ധി​ജി​യെ​പ്പ​റ്റി​യും എ​കെ​ജി​യെ​പ്പ​റ്റി​യും പ​റ​ഞ്ഞ​തു​പോ​ലു​ള്ള വ​ല്ല​തു​മൊ​ക്കെ പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്ന് ബ​ൽ​റാം മാ​ലോ​ക​രോ​ട് പ​റ​യ​ണ​മെ​ന്ന് വി​എ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ബ​ൽ​റാ​മി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബ​ൽ​റാ​മി​നെ തി​രു​ത്തി​ക്കാ​നു​ള്ള ആ​ർ​ജ​വം കോ​ണ്‍​ഗ്ര​സ് കാ​ണി​ക്ക​ണ​മെ​ന്നും വി​എ​സ് ലേ​ഖ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. പേ​രി​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ​ക്ക് പി​ന്നി​ൽ തു​ന്നി​ചേ​ർ​ക്കു​ന്ന ബി​രു​ദ​ങ്ങ​ളാ​വ​രു​ത് ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നെ​യും നേ​താ​വി​നെ​യും ഭ​രി​ക്കേ​ണ്ട​തെ​ന്നും ലേ​ഖ​ന​ത്തി​ൽ വി​എ​സ് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഫെയ്സ്ബുക്കിലെ ഫ്രീതിങ്കേഴ്സ എന്ന ഗ്രൂപ്പിലാണ് വി.ടി ബൽറാം എകെജിയെപ്പറ്റി വിവാദ പരാമർ‌ശം നടത്തിയത്.

Related posts