തിരുവനന്തപുരം: ഇന്ത്യയെ വിൽക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വിറ്റു കിട്ടുന്ന തുക കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും വി.എസ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാൻ വേണ്ടി മോദി സർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും വി.എസ് കൂട്ടിച്ചേർത്തു. ശത്രുക്കളെ തിരിച്ചടിക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ചാകരുതെന്നും അദ്ദേഹം പറഞ്ഞു.