തിരുവനന്തപുരം: പ്രതിമ തകർക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ് അച്യുതാനന്ദൻ അറിയിച്ചു.
ഇഎംഎസിന്റെയും എകെജിയുടെയും സ്മാരകങ്ങൾ തകർത്താൽ മെഡിക്കൽ കോളജിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ എണ്ണം കൂടും എന്നു താൻ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ രൂപത്തിൽ ഒരു പ്രസ്താവനയോ പരാമർശമോ താൻ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും ദുരുദ്ദേശ്യത്തോടെയുമുള്ള പ്രചരണമാണിതെന്ന് വി.എസ് പറഞ്ഞു.
ഇത്തരം വ്യാജസന്ദേശങ്ങൾ ആരും വിശ്വസിക്കരുതെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഇതിൽനിന്നു പിന്തിരിയണമെന്നും വി.എസ് പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.