തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎൽഎമാരും എംപി മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. വി.എസ് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.