പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു.
10ന് പാലക്കാട് ടൗണ്‍ഹാളിൽ നടക്കുന്ന കണ്വൻഷൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന കണ്‍വീനർ എ.വിജയരാഘവൻ, മുൻ റവന്യു മന്ത്രിമാരായ കെ.ഇ.ഇസ്മയിൽ, കെ.പി.രാജേന്ദ്രൻ എന്നിവർക്കൊപ്പം കെ.കൃഷ്ണൻകട്ടി എംഎൽഎ, സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യു കോഴഞ്ചേരി, നൈസ് മാത്യു പ്രതിഷേധയോഗത്തിൽ പ്രസംഗിക്കും.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ കണ്‍വീനർ വി.ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സുരേഷ് രാജ്, എൻ.എൻ.കൃഷ്ണദാസ്, പി.കെ.ശശി, എംഎൽഎ, റസാക്ക് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ, കെ.പി.ഗോപിനാഥ്, അഡ്വ. മുരുകദാസ്, എ.ശിവപ്രകാശൻ, സുബ്രഹ്മണ്യൻ, നൈസ് മാത്യു, യു.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.