തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടി ഉയർന്നതിനു പിന്നാലെ മാണി വിഷയത്തിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. കേരള കോൺഗ്രസ്-എം നേതാവ് കെ.എം മാണിയെ മുന്നണിയിലെടുക്കുന്നകാര്യം സമ്മേളനത്തിൽ ചർച്ച ചെയ്യരുതെന്ന് വി.എസ് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സീതാറാം യച്ചൂരിക്ക് കത്ത് നൽകി. അഴിമതിക്കാരെ ഉൾപ്പെടുത്താനുള്ള നീക്കം ഇടതുനയത്തിനു വിരുദ്ധമാണ്. മാണിയുമായുള്ള ബന്ധം ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും വി.എസ് കത്തിൽ പറയുന്നു.
ഇതിനിടെ മാണിക്കെതിരായ വി.എസിന്റെ കത്ത് ലഭിച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യും. മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന്റെ നിലപാടിന്