തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ വിവാദ തീരുമാനങ്ങളിൽ തിരുത്തൽ വേണമെന്ന് മുൻ മുഖ്യമന്തി വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
സർക്കാരിന്റെ ചില നിലപാടുകൾ ഇടത് ആശയങ്ങൾക്ക് എതിരാണ്. സർക്കാരിന്റെ വിവാദ തീരുമാനങ്ങളിൽ തിരുത്തൽ ആവശ്യമാണ്. പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകരുത്. കുന്നത്തുനാട് നിലം നികത്തലിൽ ജാഗ്രത വേണം എന്നിവയാണ് കത്തിൽ വി.എസ് ഉന്നയിക്കുന്ന വിഷയങ്ങൾ.
കാർട്ടൂണ്‍ അവാർഡ് വിവാദത്തിൽ ഇടപെടരുതെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നു.