വ​ന്പ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫ്ലാ​റ്റു​ക​ൾ ന​ൽ​കി; അ​വ​രെ കാട്ടി മ​റ്റ് ഫ്ലാ​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന വി​പ​ണ​ന ത​ന്ത്രം! കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് വി.​എ​സ്, നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യം

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​ധി ഉ​ണ്ടാ​യി​ട്ടു​ള്ള​ത് രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​ത്ത​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യും അ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്പോ​ഴെ​ല്ലാം നീ​തി​പീ​ഠ​ങ്ങ​ളി​ൽ​നി​ന്ന് സ്റ്റേ ​സ​ന്പാ​ദി​ച്ച ശേ​ഷം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും പി​ന്നീ​ട​ത് വി​റ്റ​ഴി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഒ​രു കൂ​ട്ടം ബി​ൽ​ഡ​ർ​മാ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വി.​എ​സ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

നി​ർ​മ്മാ​ണ​ത്തി​ൻ​റേ​യും വി​റ്റ​ഴി​ക്ക​ലി​ൻ​റേ​യും ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ക​യും, പി​ന്നീ​ട് നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​വു​ന്പോ​ൾ അ​തി​ൻ​റെ ബാ​ദ്ധ്യ​ത പൊ​തു​ജ​നം ഏ​റ്റെ​ടു​ക്ക​ണം എ​ന്ന് വാ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ഴി​മ​തി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നും കൂ​ട്ടു നി​ൽ​ക്ക​ലാ​വും.

സ​മൂ​ഹ​ത്തി​ലെ ചി​ല വ​ന്പ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫ്ലാ​റ്റു​ക​ൾ ന​ൽ​കു​ക​യും അ​വ​രെ ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റ് ഫ്ലാ​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ക​യു​മാ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​പ​ണ​ന ത​ന്ത്രം. ഈ ​രീ​തി തു​ട​രു​ന്ന നി​ര​വ​ധി ബി​ൽ​ഡ​ർ​മാ​ർ വേ​റെ​യു​മു​ണ്ട്. പാ​റ്റൂ​ർ ഫ്ലാ​റ്റ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ച​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി.​എ​സ് പ​റ​യു​ന്നു. മ​റ്റ് ചി​ല ക​ക്ഷി​ക​ളും ഇ​തേ വി​ഷ​യ​ത്തി​ൽ കേ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കാ​നി​രി​ക്കു​ന്ന സ​ർ​വ്വ​ക​ക്ഷി യോ​ഗം ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്. ഇ​പ്പോ​ൾ നി​യ​മ ന​ട​പ​ടി തു​ട​രു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന​യു​ടെ കാ​ര്യ​ത്തി​ലും നി​ല​പാ​ട് ച​ർ​ച്ച ചെ​യ്യ​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ച്ച നി​ർ​മ്മാ​താ​ക്ക​ളെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ക​യും അ​വ​ർ​ക്കും, വ​ഴി​വി​ട്ട് അ​നു​മ​തി​ക​ൾ ന​ൽ​കി​യ​വ​രും അ​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കി​യ​വ​രു​മാ​യ എ​ല്ലാ​വ​ർ​ക്കും എ​തി​രാ​യി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

Related posts