മൈക്രോഫിനാൻസ് കേസ്:   വി.എസിന്‍റെ മൊഴിയെടുക്കുമെന്ന് വിജിലൻസ്; അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയം നൽകി ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ തലവൻ വി.എസ്.അച്യുതാനന്ദന്‍റെ മൊഴിയെടുക്കുമെന്ന് വിജിലൻസ്. ഹൈക്കോടതി നിർദേശപ്രകാരമാണിത്.

കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഹർജി പരിഗണിക്കവേയാണ് അച്യുതാനന്ദന്‍റെ മൊഴിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയവും കോടതി വിജിലൻസിന് അനുവദിച്ചിരുന്നു.

Related posts