തിരുവനന്തപുരം: ജാതിയുടേയും മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കൈയേറ്റക്കാർ താണ്ഡവമാടാത്ത നവീന മൂന്നാർ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികൾ വളരെ മുന്പേ സ്വീകരിച്ചതാണ്. അന്ന് വെട്ടിനിരത്തലുകാർ എന്ന് വിളിച്ച് ആക്ഷേപിച്ചു. അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ മൂന്നാറിൽ കാണുന്നതെന്നും വി.എസ്. കൂട്ടിച്ചേർത്തു.