പാലക്കാട്: നീതിനിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമ്പോഴാണ് ജനാധിപത്യംഅര്ഥപൂര്ണമാവുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാന്‍വി. എസ്അച്യുതാനന്ദന്‍.പുതുപ്പരിയാരത്ത്പ്രവര്ത്തനം ആരംഭിക്കുന്ന ഗ്രാമന്യായാലയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാട്ടിന് പുറങ്ങളി ലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഗ്രാമന്യായാലയ വഴി പരിഹരിക്കാനാകും.
നീതിക്കുവേണ്ടിവര്ഷങ്ങളോളംകോടതികയറിയിറങ്ങുന്നത്ഇതിലൂടെഅവസാനിക്കുമെന്നുംവി.എസ്കൂട്ടിച്ചേര്ത്തു.ജനങ്ങളുടെസാമ്പത്തികനഷ്ടം കുറയ്ക്കാനും ജീവിതത്തില്‍ സ്വസ്ഥതയുംസമാധാനവുംസൃഷ്ടിക്കാനുംഗ്രാമന്യായാലയകള്ക്ക് കഴിയുമെന്നും അദേഹംപ്രത്യാശിച്ചു. ഗ്രാമന്യായാലയത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്എല്ലാവരുംഒത്തൊരുമിച്ച്പ്രവര്ത്തിക്കണമെന്നും അദേഹം അഭ്യര്‍ഥിച്ചു.പുതുപ്പരിയാരം പഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജില്ലയിലെ മൂന്നാമത്തെ ഗ്രാമന്യായാലയ പ്രവര്‍ത്തനം തുടങ്ങുന്നത്. പാലക്കാട് അഡീഷനല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് എം.പി.ഷൈജലാണ് ഗ്രാമന്യായാലയത്തിന്റെ ന്യായാധികാരി .
ആദ്യത്തെ ഗ്രാമന്യായാലയ ശ്രീകൃഷ്ണപുരത്തും രണ്ടാമത്തേത് ആലത്തൂരും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സമ്മേളന ഹാളില്‍ചേര്‍ന്ന യോഗത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്പി.എന്രവീന്ദ്രന് അധ്യക്ഷനായി. ജില്ലാ ജഡ്ജി കെ.പിഇന്ദിര, കെ.പി ഷൈജ, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനില്‍ കെ.ഭാസ്കര്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നാരായണന്, ജില്ലാ ഗവ. പ്ലീഡര്‍ വിനോദ് കെ. കയനാട്ട്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.കെ സുധീര്‍, പി.എ ഗോകുല്‍ ദാസ്, കാഞ്ചന സുദേവന് എന്നിവര്‍ പ്രസംഗിച്ചു.