മൂ​ന്നാം​ലിം​ഗ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണം..! പ്ര​ഥ​മ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​ർ വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഡോ​ക്ട​റാ​യ വി.​എ​സ്. പ്രി​യ​യ്ക്ക് ഏ​രി​യ​ലി​ന്‍റെ ആ​ദ​രം.

ലിം​ഗ​സ​മ​ത്വ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി “എ​ൽ​ജി​ബി ടി​ക്യു’ (ലെ​സ്ബി​യ​ൻ, ഗേ, ​ബൈ​സെ​ക്ഷ‌്വൽ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ) സ​മൂ​ഹ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പ്രൊ​ക്ട​ർ ആ​ൻ​ഡ് ഗാം​ബ്ലി​ന്‍റെ ല​ക്ഷ്യം.

തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ഡോ. ​വി.​എ​സ്. പ്രി​യ​യു​ടെ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ഏ​രി​യ​ൽ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടാ​ണ് ഡോ. ​പ്രി​യ വ​ള​ർ​ന്ന​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത, സ​മൂ​ഹ​ത്തെ ദൃ​ഡ​നി​ശ്ച​യം​കൊ​ണ്ട് പ്രി​യ കീ​ഴ​ട​ക്കി. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ ഡോ​ക്ട​റാ​യ​ത്.

“ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റെ​പ്പ​റ്റി പ​ല​രും തെ​റ്റാ​യ ധാ​ര​ണ​ക​ളാ​ണു വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പാ​ട്ടു​പാ​ടി, നൃ​ത്തം ചെ​യ്തു ന​ട​ക്കു​ന്ന​വ​രാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്. ഇ​തി​ന് ഒ​രു മാ​റ്റം വ​രു​ത്താ​നാ​ണ് താ​ൻ ശ്ര​മി​ച്ച​ത്.​’ ഡോ. ​പ്രി​യ പ​റ​ഞ്ഞു.

“മൂ​ന്നാം​ലിം​ഗ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണം. അ​തു തു​ട​ങ്ങേ​ണ്ട​ത് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ്.​’ ഡോ. ​പ്രി​യ ത​ന്നെ​പ്പ​റ്റി​യു​ള്ള ഫി​ലി​മി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​രി​യ​ൽ ഇ​ന്ത്യ വ​ർ​ഷ​ങ്ങ​ളാ​യി ലിം​ഗ​സ​മ​ത്വ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രാ​ണെ​ന്ന് പ്രൊ​ക്ട​ർ ആ​ൻ​ഡ് ഗാം​ബ്ൾ ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ ശ​ര​ത് വ​ർ​മ പ​റ​ഞ്ഞു.

 

Related posts

Leave a Comment