തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിച്ച് നീക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം.
അനധികൃത പാറ ഖനനങ്ങൾ അവസാനിപ്പിക്കണം. വികസനം പരിസ്ഥിതിയെ തകർത്ത് കൊണ്ടാവരുത്. നെൽവയൽ നീർത്തട നിയമത്തിന്റെ സത്ത ചോർത്തി കളയരുത്. പ്രളയ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചത് കാരണം. മൂന്നാർ ഓപ്പറേഷൻ വീണ്ടും തുടങ്ങണം.
വികസന വിരുദ്ധത എന്ന അപഹസിക്കൽ ഇനിയെങ്കിലും നിർത്തണം. അശാസ്ത്രീയ വികസനത്തിന് പശ്ചിമഘട്ടം കനത്ത വില നൽകേണ്ടി വന്നുവെന്നും വി.എസ് അച്യുതാനന്ദൻ സഭയിൽ പറഞ്ഞു.