തൃശൂര്‍: നടന് ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിലെ വിവാദത്തിൽ വിശദീകരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍.
ടൊവിനോ തെരഞ്ഞെടുപ്പ് കമ്മിഷന് ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോള്‍ ടൊവിനൊ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സമൂഹ മാധ്യമങ്ങളില്‍ സുനില്‍ കുമാര്‍ കുറിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരേ ടൊവിനൊ പ്രതികരിച്ചിരുന്നു. താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസഡര്‍ ആണ്. തന്റെ ചിത്രമൊ തന്നോടൊപ്പമുള്ള ചിത്രമൊ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്.
ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു-എന്നായിരുന്നു ടൊവിനോ കുറിച്ചത്.